Sunday, February 20, 2011

സദാചാരം.

"നിവൃത്തികേട് കൊണ്ടാണ് ചേച്ചീ ഞാന്‍ ഈ ജോലി ചെയ്യുന്നത്" - കണ്ണീരോടെയാണ് സുമ പോലീസ് ഓഫീസര്‍ ശശികലയോട് സംസാരിച്ചു തുടങ്ങിയത്. "എന്‍റെ ഭര്‍ത്താവു ടാക്സി ഡ്രൈവര്‍ ആയിരുന്നു. ഒരു accident-ഇല്‍ പെട്ട് വലത്തേ കാല്‍ തളര്‍ന്നു കിടപ്പിലാണ് ഇപ്പോള്‍. ഞങ്ങള്‍ സ്നേഹിച്ചു കല്യാണം കഴിച്ചവര്‍ ആയതുകൊണ്ട് ബന്ധുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എന്‍റെ ഈ ജോലി ആണ് ആകെ ഉള്ള ആശ്വാസം. നാല് വയറുകള്‍ നിറയുന്നത് ദിവസവും തുണിക്കടയില്‍ sales girl ആയി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ്. ബന്ദും ഹര്‍ത്താലും ഒക്കെ കഴിഞ്ഞു പിന്നെ കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് മുണ്ട് മുറുക്കി ഉടുത്തആണ് ചേച്ചീ ഞങ്ങള്‍ ജീവിക്കുന്നത്. അതിനിടയിലാണ് ഇവനെ പോലെ ഉള്ള ഞരമ്പ്‌ രോഗികള്‍..." പോലീസ് സ്റ്റേഷനില്‍ കയ്യും കെട്ടി തലയും കുനിച്ചു നില്‍ക്കുന്നയാളിനെ കോപത്തോടെ നോക്കിക്കൊണ്ട്‌ സുമ തുടര്‍ന്നു.. "വെവലാതിക്കിടയില്‍ കോട്ടയതെക്കുള്ള ബസ്സില്‍ കയറി ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് എന്‍റെ തോളത് ആരോ അമര്തുന്നത് പോലെ എനിക്ക് തോന്നിയത്. നോക്കിയപ്പോള്‍ ഞാന്‍ ഇരിക്കുന്ന സീറ്റ്‌-നോട് ചേര്‍ന്ന് കമ്പിയില്‍ ചാരി ഇയാള്‍ നില്‍ക്കുന്നു. ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍ ഇയാള്‍ കയ്യെടുത്തു. എന്‍റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നിയ പോലെ തോന്നി എനിക്ക്. അല്പം മാരിക്കിടന്ന സാരി നേരെയാക്കി ഞാന്‍ എന്‍റെ കഴിവിന്റെ പരമാവധി ഒതുങ്ങി ഇരുന്നു. നല്ല തിരക്കായിരുന്നു ബസ്സില്‍. ഞാന്‍ ഒതുങ്ങി ഇരുന്നപ്പോള്‍ അതുവരെ ചരിഞ്ഞു നിന്ന ഇയാള്‍ എന്‍റെ നേരെ തിരിഞ്ഞു നിന്നു. കൈ രണ്ടും മുകളിലത്തെ കമ്പിയില്‍ പിടിച്ചു ഒരു സൈടിലേക്കു തല ചരിച്ചു പിടിച്ചു ഒന്നുമറിയാത്തപോലെ ഒരു നില്‍പ്പ്. ബസ്‌ കുലുങ്ങുമ്പോള്‍ ഇയാള്‍ എന്‍റെ ദേഹത്ത് ഉറസിതുടങ്ങി. ഒട്ടും രക്ഷയില്ലാതായപ്പോലാണ് ഞാന്‍ കയ്യിലിരുന്ന കുടകൊണ്ട്‌ ഇയാളെ തല്ലിയത്"- സുമ അരിശം കൊണ്ട് വിരക്കുന്നുടയിരുന്നു അപ്പോള്‍.

"ഞാന്‍ കണ്ടതാണ് സര്‍ ഇയാള്‍ ചേച്ചിയെ മുട്ടിയുരുംമുന്നത്" - കൂടെ വന്ന യാത്രക്കാരനായ ഞാന്‍ ചേച്ചിയെ ന്യായീകരിച്ചു. "കല്യാണപ്രായമായ രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാ..എന്നിട്ട ഇയാള്‍ ഈ വൃത്തികെട് കാണിച്ചത്‌.." എനിക്ക് കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. "എങ്ങനെയാടാ മക്കള്‍ നിന്റെ കൂടെ ജീവിക്കുന്നത്? അതോ മക്കളേം നീ കാണുന്നത് ഇങ്ങനെ തന്നെ ആണോ? " ആരോ പിറുപിറുത്തു. ഇങ്ങനെ സംസരിക്കുമ്പോലും കയ്യും കെട്ടി തലയും കുനിച്ചു നില്‍ക്കുകയായിരുന്നു അയാള്‍.

"എന്താടാ നിന്റെ പേര്?" പോലീസ് ഓഫീസര്‍ ശശികല ചോദിച്ചു. "ഭാര്‍ഗവന്‍" അയാള്‍ മറുപടി നല്‍കി. "നിന്റെ തള്ളേം പെണ്മക്കളും നിന്റെ കൂടെ തന്നെ ആണോ താമസം?" അവര്‍ ചോദിച്ചു. അയാള്‍ മുഖം ഉയര്‍ത്തി രണ്ടു കയ്യും കൊണ്ട് മുഖം പോത്തി വിതുംബിതുടങ്ങി. "തോമാസ്സേ..." ശശികല constable-നെ വിളിച്ചു. "ഇയടെ അമ്മയെയും ഭാര്യയെയും ഒന്നുപോയി കൊണ്ടുവന്നെ.." തോമസ്സിനോട് ശശികല പറഞ്ഞു. അയാള്‍ നന്നായി വിതുംബുന്നുണ്ടായിരുന്നു. "തന്തയില്ലായ്മ കാണിച്ചിട്ട് കരയുന്നോ @#$%^&^%$#..." ശശികല അയാളെ അടിക്കാനായി എണീറ്റ്. "ചവിട്ടി കൂട്ടെടാ അവനെ.." ശശികല രോഷം കൊണ്ട് തിളച്ചു. അലറിക്കരഞ്ഞുകൊണ്ട് അയാള്‍ ശശികലയുടെ കാലിലേക്ക് വീണു. "അയ്യോ... സാറെ...എന്നെ തല്ലല്ലേ സാറെ..... ഇനി ആവര്‍ത്തിക്കില്ല സാറെ...ഇനി ആവര്‍ത്തിക്കില്ല..." അയാള്‍ കരഞ്ഞു. "അങ്ങോട്ട്‌ മാറിയിരിയെട..." കാലുകൊണ്ട്‌ അയാളെ തൊഴിച്ചു മാറ്റിക്കൊണ്ട് ശശികല പറഞ്ഞു - "സുമേ വാ SI-യെ കാണാം."

സുമയും ഞാനും ശശികലയും കൂടെ SI-ടെ കാബിനിലേക്ക്‌ ചെന്ന്. ശശികല SI-യോട് കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാം കേട്ട ശേഷം SI പറഞ്ഞു-"നമക്ക് വേണ്ടത് ചെയ്യാം..." കേസ് രജിസ്റ്റര്‍ ചെയ്ഹു എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാക്കി ഞാനും സുമയും പുറത്തിറങ്ങി. പുറത്തു ചെറിയ ഒരു മാധ്യമപ്പട തന്നെ ഉണ്ടായിരുന്നു. എന്റെയും സുമയുടെയും കുറച്ചു ഫോട്ടോകള്‍ അവര്‍ എടുത്തു. അവരുടെ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കി. ഭാര്‍ഗവനെ അറസ്റ്റ് ചെയ്തു ലോക്കെപ്പില്‍ അടച്ചു. എന്‍റെ ഫോണ്‍ നമ്പര്‍ സുമക്ക് നല്‍കിയ ശേഷം ഞാന്‍ എന്‍റെ റൂമിലേക്ക്‌ തിരിച്ചു.

പിറ്റേന്നത്തെ മാധ്യമങ്ങളില്‍ ഒരു ഉഗ്രന്‍ വിഷയമായിരുന്നു സുമ കാണിച്ച ധീരത. കയ്യോടെ അക്രമിയെ പിടിചു പോലീസില്‍ ഏല്‍പ്പിച്ച സുമക്കും എനിക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പത്ര മാധ്യമങ്ങള്‍ ഞങ്ങളുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. കൂടെ ഭാര്‍ഗവന്റെ ഫോട്ടോയും. കുറച്ചു കഴിഞ്ഞപ്പോള്‍ സുമയുടെ ഫോണ്‍ വന്നു. "ശ്രീക്കുട്ടന്‍ അല്ലെ?" സുമ ചോദിച്ചു. "എന്താ സുമേ..?" ഞാന്‍ തിരക്കി. "തിരക്കില്ലെങ്കില്‍ എന്‍റെ വീട് വരെ ഒന്ന് വരാമോ?" സുമ ചോദിച്ചു. ഞാന്‍ വഴി മനസിലാക്കിയ ശേഷം സുമയുടെ വീട്ടിലെതാമെന്നു ഉറപ്പു നല്‍കി.

രാവിലെ 9 മണി ആയപ്പോലാണ് ഞാന്‍ സുമയുടെ വീട്ടില്‍ എത്തിയത്. ഓടിട്ട ഒരു ചെറിയ വീട്. വരാന്തയില്‍ തന്നെ എന്നെയും കാത്തു സുമയും വീല്‍ ചെയറില്‍ സുമയുടെ ഭര്‍ത്താവും ഇരിക്കുന്നുണ്ടായിരുന്നു. "ഞാനാണ് ശ്രീക്കുട്ടന്‍. ഇന്നലെ സുമചെചീടെ കൂടെ ഞാനായിരുന്നു സാക്ഷി പറയാന്‍ പോലീസ് സ്റ്റേഷനില്‍ പോയത്" - ഞാന്‍ സ്വയം പരിചയപ്പെടുത്തി, സുമയുടെ ഭര്‍ത്താവ് പത്രം നിവര്‍ത്തി ഭാര്‍ഗവന്റെ ഫോട്ടോ എന്നെ കാട്ടിയ ശേഷം പറഞ്ഞു - "ഇയാളെ ഞാന്‍ എന്ത് ചെയ്യണം? എന്ത് പറയണം? എനിക്കെന്തിനാണ്‌ ഇങ്ങനെ ഒരു വിധി തന്നത് എന്‍റെ ഇശ്വരാ.." വീല്‍ ചെയറില്‍ മുഷ്ടി ചുരുട്ടി അടിച്ച ശേഷം അയാള്‍ വിതുമ്പി. "പോട്ടെ ചേട്ടാ.. ചേട്ടന്‍ വിഷമിക്കാതെ..നമക്ക് ചെയ്യാന്‍ പറ്റുന്നത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. പോരാഞ്ഞു ഞങ്ങള്‍ എല്ലാരും കൂടെ അയാളെ നന്നായി പെരുമാരുകേം ചെയ്തു. ഇനി തല്ലു കൊടുക്കാനയിട്ടു ഒരിടവും ബാക്കി വെച്ചിട്ടില്ല" - ഞാന്‍ പറഞ്ഞു. "അതല്ല ശ്രീക്കുട്ടാ.. അതല്ല കാര്യം.. " ചേട്ടന്‍ പറഞ്ഞു തുടങ്ങി. " ഇയാളാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാന്‍ ഒരു accident-ഇല്‍ പെട്ട് പട്ടാപ്പകല്‍ റോഡില്‍ ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നു. അതുവഴി പോയ എല്ലാ ആള്‍ക്കരോടും ഞാന്‍ കരഞ്ഞപേക്ഷിച്ചു എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍. ആരും സഹായിച്ചില്ല. ഒടുവില്‍ ഈ മനുഷ്യനാണ് എന്നെ കോരിയെടുത്തു അതുവഴി വന്ന ഒരു വണ്ടി തടഞ്ഞു എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇയാള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മരിച്ചു പോയേനെ. ഒരു മണിക്കൂരോടെ താമസിച്ചയിരുന്നെങ്കില്‍ മരിക്കുമായിരുന്നു എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്" - ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ അവിടെ നിന്നും പുറത്തേക്കിറങ്ങി. എന്താണ് ശെരി? എന്താണ് തെറ്റ്? ഭാര്‍ഗവന്‍ മനുഷ്യത്വം ഇല്ലാതവനാണോ? എന്താണീ മനുഷ്യര്‍ ഇങ്ങനെ ഒക്കെ പെരുമാറുന്നത്?

****************************************************************************************************************************************

"ഇതെലെ തെറ്റും ശേരിയും ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു. വയനകാര്‍ക്ക് അവരവരുടെ സ്വാതന്ത്ര്യം ആവാം." ഇത്രയും പറഞ്ഞുകൊണ്ട് ശ്രീക്കുട്ടന്റെ blog തീര്‍ന്നു. വായിച്ചാ എനിക്കും കുറെ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. ആ blog-ലെ comment-ലൂടെ ഞാന്‍ കണ്ണോടിച്ചു. ഭൂരിപക്ഷം ആള്‍ക്കാരും ഭാര്‍ഗവനെ എതിര്‍ത്ത് കൊണ്ടാണ് എഴുതിയത്. കുറച്ചു ആള്‍ക്കാര്‍ ഭാര്‍ഗവന്‍ നല്ലവന്‍ ആണെന്നും അയാള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്ക്കതത്തിന്റെ കുഴപ്പമാണെന്നും അതൊരു മാനസിക രോഗമാണെന്നും എഴുതി. അതില്‍ ഒരാളുടെ കമന്റ്‌ ഇപ്രകാരം ആയിരുന്നു.

"ലൈംഗിക വികാരങ്ങള്‍ മൃഗങ്ങളിലെത് പോലെ മനുഷ്യരിലും ഉണ്ടാവുന്നു. വിവേകത്തോടെ ലൈംഗിക വിഷയങ്ങളെ സമീപിക്കുമ്പോളാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. അല്ലാത്തപ്പോള്‍ മൃഗവും. ഇതൊരു സാമൂഹിക പ്രശ്നം ആണ്. കപട സദാചാര ബോധം സൂക്ഷിക്കുന്ന സമൂഹത്തില്‍ ഇതും ഇതിലപ്പുറവും സംഭവിക്കാം. സദാചാരം പറയുകയും ഇന്റെര്‍നെറ്റിലെ sex site-കളുടെ പുറകെ പോവുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമായ കാര്യമല്ലേ? ആണിനും പെണ്ണിനും അവരവരുടെ പൂര്‍ണ സമ്മതത്തോടെ sex-ഇല്‍ ഏര്‍പ്പെടുന്നതിനു മറ്റാരുടെ അനുവാദമാണ് വേണ്ടത്? എന്തുകൊണ്ട് സമൂഹം കല്യാണം കഴിക്കാതെ ഉള്ള ഈ പ്രവര്‍ത്തികളെ തള്ളിപ്പറയുന്നു? ഈ സമൂഹത്തിലല്ലേ ദാരുണമായി ഒരു പെണ്‍കുട്ടി ട്രെയിനില്‍ നിന്നും അക്രമിയുടെ ലൈംഗിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത്? ഈ സമൂഹത്തിലല്ലേ പ്രായം തികയാത്ത അമ്മമാര്‍ ഉള്ളത്? ഈ സമൂഹത്തിലല്ലേ 2 വയസു മാത്രം പ്രായമുള്ള കുഞ്ഞു പെണ്‍കുട്ടി അതി ക്രൂരമായി ബാലാല്സങ്ങതിനു ഇരയായി വയറു കീറി കൊല്ലപ്പെട്ടത്? ഇവിടെയല്ലേ മറിക്കാന്‍ കിടക്കുന്ന കിലവികളെ പീഡിപ്പിച്ച ചെറുപ്പക്കാര്‍ ഉള്ളത്? പൊള്ളല്‍ ഏറ്റു മരകായി പരുക്കുപറ്റിയ രോഗിയെ പീഡിപ്പിച്ചത്? ഈ സമൂഹമല്ലേ ഇതിനെല്ലാം ഉത്തരവാദി? പുരതെക്കിരങ്ങിയാല്‍ കഴുകന്‍ കണ്ണുകള്‍ കൊണ്ടും അശ്ലീല കമന്റുകള്‍ കൊണ്ടും വെട്ടയടപ്പെടാത്ത യേത് പെണ്‍കുട്ടി ഉണ്ട് നമ്മടെ ഈ സാക്ഷര കേരളത്തില്‍?

ഈ സംമൂഹ മനസ്സിനെ ചികിത്സിക്കാന്‍ ഞാന്‍ ഒരു വഴിയെ കാണുന്നുള്ളൂ. പുറം രാജ്യങ്ങളിലേത് പോലെ സര്‍ക്കാര്‍ നിയന്ത്രിത വേശ്യാലയങ്ങള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കണം. എല്ലാ ദിവസവും സുചിത്വവും വൃത്തിയും ഉറപ്പു വരുത്താന്‍ പോലീസ്-ന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ ലഭ്യമാക്കണം. ഇങ്ങനെ ഉള്ള ലൈംഗിക വെറി പെട്ട മനോരോഗികള്‍ ദാഹശമനം വരുത്തുന്നത് വരെ അവിടെ കയറി ഇറങ്ങട്ടെ. ആണിനും പെണ്ണിനും ഇതു നേരത്തും അവിടെ പോകാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവട്ടെ. സദാചാര മാന്യതയോടെ ജീവിക്കെണ്ടവര്‍ അവിടെ പോകാതെ ജീവിക്കട്ടെ. അങ്ങനെ എങ്കിലും പിഞ്ചു കുഞ്ഞുങ്ങളും തൈ കിളവികളും പീഡനത്തില്‍ നിന്നും മോചിതരാവട്ടെ."